ഭൂമികുലുക്കം

കഥയിലാണോ.. സിനിമയിലാണോ എന്നോറ്മയില്ല..പക്ഷെ വളരെ ആ‍കാംഷാഭരിതനായി ഞാൻ കാതോറ്ത്തിരിക്കകയാണു.. അവൻ എന്നു തിരിച്ചു വരും.. അവളുടെ കല്യാണം എങ്ങനെ ഇനി നടക്കും എന്നിങ്ങനെ അനവധി ചിന്തകൾ.. എന്തു കണ്ടാലും ഞാൻ ഇങ്ങനെയ്യാണു.. മനസ്സിരുത്തി കാണും.. അവരുടെ സങ്കടത്തിലും സന്തോഷത്തിലും ഒപ്പം ഞാനും കൂടും..

അപ്പൊൾ പെട്ടന്നാണു അതു സംഭവിച്ചതു.. ശക്ത്തിയായ ഒരു കുലുക്കം.. എല്ലാം കീഴ്മേൽ മറയുന്നു.. ഞാൻ പ്രാണരക്ഷാറ്ത്തം ഒരു മേശക്കടിയിൽ കയറി.. തല പോയാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ..

മേശ എന്റെ ഈ തല കണ്ടു ഭയന്നിട്ടെന്നവണ്ണം ഓടി ഒളിക്കാൻ ശ്രമിക്കുന്നതുപോലെ ആടി ഉലയുകയാണു.. ദൈവമേ രക്ഷിക്കണേ എന്നു എന്നത്തേയും പോലെ അന്നും ഞാൻ ആദ്മാറ്ത്തമായി നിലവിളിച്ചു.. ഇനി കുലുക്കാൻ ഒന്നും ബാക്കി ഇല്ല എന്ന മട്ടിൽ കുലുക്കം നിന്നു.. കുലുക്കി കുലുക്കി ഭൂമീ ദേവി മടുത്ത കാണും.. എത്ര നേരം എന്നു വെച്ചാണു കുലുക്കുക.. ഞാൻ മെല്ലെ എഴുന്നേറ്റു ഒരു കറ പറ ശബ്ദം എന്തെല്ലാമോ വിട്ടു പോകുന്ന പോലെ.. താഴെ വീണു പോകുമോ എന്ന ഒരു ഭയം.. അതല്ല എന്റെ ഈ വലിയ തല ഒരു താങ്ങായി കണ്ടു മേലേന്നു വല്ലതും ഇങ്ങു വരുമോ എന്ന ചിന്തയും ഉണ്ട്.. സാവധാനം ഞാൻ പുറത്തു കടന്നു.. എല്ലാം.. ങങങങങ അല്ലെങ്കിൽ റ് റ് റ് റ് റ് റ് റ എന്ന മട്ടിൽ ഒരു ചോദ്യ ചിഹ്നം പോലെ നിൽക്കുന്നു..

അവയെ എല്ലാം മെല്ലെ തൊട്ടു തലോടി ബാലൻസ് പിടിച്ചു ഞാൻ പുറത്തു കടന്നു.. ചുറ്റും കണ്ണോടിച്ചു.. മേലിനൊരു വേദന ഒന്നു കൂടി കണ്ണു തിരുമ്മി നോക്കി.. വീണ പൂവെ.. എന്ന ആശാന്റെ കവിത ഞാൻ ഒറ്മിച്ചു.. .. വീണതാടൊ കൂവേ.. ഞാൻ കട്ടിലിൽ നിന്നും.. എന്നു ഞാൻ അതു തിരുത്തി പാടി..

ആഹ്ലാദിക്കാൻ ഇതില്പരം എന്തിരിക്കുന്നു.. ഞാൻ സ്വയം കുലുങ്ങിയതാണല്ലോ എന്ന സമാധാനത്തിൽ കട്ടിലിൽ മെല്ലെ വലിഞ്ഞു കയറി.. കുലുക്കം എനിക്കു മാത്രമായിരുന്നല്ലോ.. എന്റെ പെണ്‍കൊച്ചു ഇതൊക്കെ കണ്ടാൽ മോശമല്ലേ.. ഇതൊന്നും കാണുവാനുള്ള ഭാഗ്യം അവൾക്കുണ്ടായില്ലല്ലോ എന്ന മനസമാധാനത്തോടെ കട്ടിലിൽ വലിഞ്ഞു കയറി..കണ്ണും പൂട്ടി..ഗ്രറ് റ് റ് റ് റ്.. ങ്‌ര്‌റ്‌റ്‌റ്‌റ്

ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ

Software Architect മായം ഇല്ലാതെ ഉള്ളത് ഞാൻ അങ്ങ് പറയും എഴുതും 100% You Judge me or not, I don't care

Leave a reply:

Your email address will not be published.

Site Footer