വയസു ആറ്, ലൈന്‍ ഒന്നു

കവലയില്‍ ചെന്നു ഒളിഞ്ഞു നോക്കി അവള്‍ വരുന്നുണ്ടോ വരുന്നുണ്ടോന്നുറപ്പു വരുത്തി ഗമ കാണിച്ചു സ്കൂളിലേക്കു പോയിരുന്ന കാലം
എനിക്കു ഭയങ്കര വെയിറ്റ് ആണെന്നു അവളേക്കൊണ്ടും മറ്റു പെണ്‍കുട്ടികളെക്കൊണ്ടും പറയിപ്പിച്ചു എന്നു, അഹങ്കാരത്തോടെ പറഞ്ഞു നടന്നിരുന്ന കാലം..അരാദ്യം പറയും.. ആ‍രാദ്യം പറയും എന്ന പാട്ടു ആ നിക്കറിട്ട കാലത്തു അറിയാതിരുന്നതിനാല്‍ പാടാതെ ഒന്നും പറയാതെ മനസ്സില്‍ സൂക്ഷിച്ചിരുന്ന കാലം…അങ്ങനെ ഞാന്‍ വാണിരുന്ന കാലത്തു…

കലശലായ പ്രണയം.. വയസു മൊട്ടയില്‍ നിന്നു ദാ പുറത്തു ചാടി.. ഇല്ല.. എന്നു പറഞ്ഞു നിക്കുന്ന ആറാമതു വറ്ഷം..ഞാനോ നീയോ ഫസ്റ്റ് റാങ്ക് മ്മേടിക്കും എന്നു പറഞ്ഞു പഠിക്കുന്നതിനിടയില്‍ മനസ്സില്‍ കയറിക്കൂടിയതാണ്…

അവള്‍ ഭയങ്കര പഠിപ്പിസ്റ്റാ.. ഞാനും മോശമല്ലാ..അവളെ പ്രണിയിച്ചാല്‍ വളച്ചൊടിച്ചു റാങ്ക് എനിക്കു സ്വന്തമാക്കാം, പ്രതിയോഗില്ലാതെ..അവളും അങ്ങനെ തന്നെ കരുതിയിരുന്നുവോ?

മൂക്കു കൊണ്ടു ഇക്ഷാ വരപ്പിക്കും എന്നു പറയും പോലെ എന്റെ മൂക്കത്തു തൊട്ടു അവള്‍ എന്നോടു ചോദിച്ചു…നിന്റെ മൂക്കു എത്ര വലുതാ.. നല്ല രസം കാണാന്‍..പിന്നെയേ… നിനച്ചെന്നെ ഇഷ്ടമാണോ? കോരിത്തരിച്ചിരുന്നുപോയി ഞാന്‍.. എങ്ങനെ മറുപടി നല്‍കും… അപ്പോള്‍ തന്നെ അവളെ അങ്ങു കെട്ടിയാലോ എന്നു മനസ്സില്‍ കരുതി പക്ഷേ.. എനിക്കു ഭയങ്കര വെയിറ്റ് അല്ലേ.. ഒന്നാലോചിച്ചേച്ചു പറയാം നിന്നെയാണോ അതോ നിന്റെ കൂട്ടുകാരിയെ ആണോ എന്നു.. ഞാന്‍ വെച്ചുകാച്ചി

എന്റെ ഒരു കൂട്ടുകാരന്‍ അവളെയാണൊ അവളുടെ കൂട്ടുകാരിയെ ആണോ ഒരാളെ നോട്ടമിട്ടിട്ടുണ്ടെന്നു എനിക്കറിയാം.. അവനു വേണ്ടതു അവന്‍ എടുത്തോട്ടെ.. ഞാന്‍ പുലിയല്ലേ എനിക്കെപ്പോ വേണേലും.. എവിടുന്നു വേണേലും കിട്ടുമല്ലോ ഞാന്‍ മനസ്സില്‍ ഓറ്ത്തു..
അവനു കൂട്ടുകാരിയെ മതി എനിക്കു സമാധാനമായി..അവനു പെണ്ണൊപ്പിച്ചുകൊടുക്കുന്ന കാര്യം ഞാനേറ്റു, അവനോടു പറഞ്ഞു. എനിക്കൊരു കൂട്ടായല്ലോ, സെറ്റപ്പായി നടക്കാന്‍ ഞാന്‍ മനസ്സിലോറ്ത്തു..

പിറ്റേന്നു നേരം വേളുത്തു.. കവലയില്‍ ഒളിഞ്ഞുനോക്കാതെ നേരത്തേതന്നെ ഞാന്‍ സ്കൂളില്‍ എത്തി തയ്യാറെടുത്തു.. നിന്നെ എനിച്ചും ഇഷ്ടമാണെന്നു പറയുവാന്‍.. പിന്നെന്തായിരിക്കും അവസ്ഥ ഞാന്‍ മനക്കോട്ട കെട്ടി..

അവള്‍ വന്നു.. അവളോടു പറഞ്ഞു.. നിന്നെ എനിച്ചും ഇഷ്ടമാ.. നമുക്കു വലുതാകുമ്പോള്‍ കല്യാണം കഴിച്ചാം എന്നു…
അന്നും എനിക്കു വിവരമുണ്ടായിരുന്നു എന്നതില്‍ ഇന്നും ഞാന്‍ അഹങ്കരിക്കുന്നു
വലുതായാലേ കല്യാണം കഴിക്കാന്‍ പറ്റൂത്രേ..ആ പറഞ്ഞപോലെ ഇന്നു ഞാന്‍ വലുതായിരിക്കുന്നു.. കല്യാണവും കഴിച്ചിരിക്കുന്നു.. എത്ര സത്യം..

അതിന്റെ കൂടെ ഒരു കര്യം കൂടി ഞാന്‍ മൊഴിഞ്ഞു.. എന്റെ കൂട്ടുകാരനു നിന്റെ കൂട്ടുകാരിയെ ഇഷ്ടമാണു..
എന്നിഷ്ടം കേട്ട.. എന്റെ കൂട്ടുകരന്റെ ഇഷ്ടം കേട്ട അവളും കൂട്ടുകാരിയും ഞെട്ടിത്തരിച്ചുപോയി..
ശ്മശാനമൂകത.. കൂട്ടുകാരി പണിപറ്റിച്ചു.. പുറകില്‍ ടീച്ചറ്..
എന്തടാ നീ പറഞ്ഞതു.. ഇത്തിരിപോന്ന ചെക്കന്റെ മനസ്സിലെ ഒരാഗ്രഹങ്ങളെ.. വെറുതെയല്ലാ മാറ്ക്കുകള്‍ കുറയുന്നതു.. സാറിനെ ഞാന്‍ ഒന്നു കാണട്ടേ (എന്റെ പപ്പയും ഒരു സാറാണെന്ന സത്യം ഇവിടെ ഒന്നു പറയട്ടെ)
ഒരു ചൂരല്‍, മിന്നായം പോലെ എന്നെ തഴുകി കടന്നു പോയി.. അതിന്റെ ഇക്കിളിപ്പെടത്തലുകളും.. ഈ ചൂരലിന്റെ ഒക്കെ ഒരൂ കാര്യമേ ചുമ്മാ നിന്ന മനുഷ്യനെ ചിരിപ്പിച്ചുകളയും…ഞാനും നിറ്ത്താതെ കരഞ്ഞു അല്ല ചിരിച്ചു.. ദുഷ്ടേ എന്നോടീച്ചതി വേണമായിരുന്നോ ഞാന്‍ അവളെ നോക്കി മനസ്സില്‍ ചോദിച്ചു..

ആ സാരമില്ല ഇഷ്ടമല്ലേ അതു പിന്നിടും വരും.. പിറ്റേന്നു തന്നെ അവള്‍ക്കെന്നെ വീണ്ടും ഇഷ്ടമായി…ഞങ്ങള്‍ അടുത്തുള്ള പള്ളിയുടെ മുന്നില്‍ വെച്ചു അതു ചെയ്തു……മറ്റൊന്നുമല്ല.. ഞാന്‍ കല്യാണം കഴിക്കുന്നെങ്കില്‍ അവളയേ കഴിക്കു ഇല്ലെങ്കില്‍ ഞാന്‍ അച്ചനാകും എന്ന പ്രതിജ്ഞ…പറഞ്ഞതുപൊലെ ഞാന്‍ ചെയ്തു…ഞാന്‍ അച്ചനായി എന്റെ കുഞ്ഞാപ്പിയുടെ.

ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ

Software Architect മായം ഇല്ലാതെ ഉള്ളത് ഞാൻ അങ്ങ് പറയും എഴുതും 100% You Judge me or not, I don't care

Leave a reply:

Your email address will not be published.

Site Footer