ആരെയും വേദനിപ്പിക്കാനല്ല ഇതെഴുതുന്നത്…എഴുതാനിരിക്കാനും ആകുന്നില്ല…
മധു എന്ന ഒരു യുവാവിനെ അതെന്തു കാരണം കൊണ്ടാണെങ്കില്കൂടി തല്ലി കൊന്നതിനെ അപലപിച്ചു ഒത്തിരിയേറെ പോസ്റ്റുകള്‍ കണ്ടു. ഒരു ദാരുണമായ സംഭവം നടക്കുമ്പോള്‍ മാത്രം കരയുകയും, അതു കഴിഞ്ഞാല്‍ എല്ലാം മറക്കുകയും ചെയ്യുന്നത് മനുഷ്യ സഹജം, എന്നാല്‍ അതു ഏതെങ്കിലും തരത്തില്‍ ഒരു പരിഹാരം ഉണ്ടാക്കുമോ?
രണ്ടാള് കൂടിയാല്‍, മറ്റുള്ളവന് ചെയ്യുന്നതിനെ എല്ലാം കുറ്റമായി കാണുന്നവരല്ലേ നമ്മള്? അവര്‍ എന്തിനു അങ്ങനെ ചെയ്യുന്നു, ചെയ്യേണ്ടി വരുന്നു എന്നതിനേക്കാള്‍, കുറ്റം പറയാനായി പറയുക, മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി സംസാരിക്കുക… അവിടെ കഴിയുന്നതും ആള് ചമയുക, മുന്നില്‍ നിന്നു സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും, ഈ മിടുക്കുകള്‍ മറ്റുള്ളവരുടെ മുന്നില്‍ കാണിച്ചു നല്ലവനും സാമൂഹ്യപതിബദ്ധത ഉള്ളവനുമായി സ്വയം വിശ്വസിക്കുക.. ഇതില്‍ കുടുതല്‍ നമ്മള് ഒന്നും ചെയ്യുന്നില്ല, രണ്ടു ദിവസത്തിനുള്ളില്‍ ഈ മധുവിനെ നമ്മള് മറക്കും, പുതിയ ഒന്നിനെ തലയിലേറ്റി നമ്മള് നല്ലവരാകും…
ഇന്നു സംഭവിക്കുന്നതെല്ലാം, നമ്മള് ഇന്നലെകളില്‍ പഠിച്ചതിന്റെയും പ്രവര്‍ത്തിച്ചതിന്റെയും പ്രതിഭലനം മാത്രമാണ് . ബംഗാളിയേയും തമിഴനേയും ഇതര സംസ്ഥാനക്കാരേയും കളിയാക്കി ജീവിച്ചു പഠിച്ചു വന്ന നമ്മള്, ഒരു സായിപ്പിന്റെ മുന്നില്‍ ഒച്ചാനിച്ചു നിക്കുകയും അവരുടെ തൊലിക്കളറിനു മുന്നില്‍ കറുമ്പനായിരിക്കേ, നമ്മുടെ ഇടയിലെത്തന്നെ പലവിധ കറുപ്പുകളെ അവഗണിച്ചും അനാദരിച്ചും, ജാതി, മത, സംസകാര, കുടുംബ കാഴ്ചപ്പാടുകാളെ മാത്രം മുന്നിറത്തി വ്യക്തിയെ ബഹുമാനിക്കാന്‍ പഠിച്ചു ശീലിച്ച നാം എത്ര അധപതിച്ചവരാണെന്നു നാം തന്നെ അറിയുന്നില്ല. ഒരാളിനോട് ഒരു ബന്ധം സ്ഥാപിക്കാന്‍, അന്നും ഇന്നും അവന്റെ ജാതി, മതം, നിറം, കുടുംബം, പഠിത്തം, ജോലി അങ്ങനെ പലവിഥ സാമുഹ്യ സ്റ്റാറ്റസ് അറിഞ്ഞേ മതിയാവു… അതു കൊണ്ട് മാത്രമാണു മധു എന്ന വ്യക്തിയെ, ഒരു ആദിവാസി യുവാവു എന്നു എടുത്തു പറയാതെ, ആ സംഭവത്തെ വിശദീകരിക്കാനും അപലപിക്കാനും ആകാത്തത്.
ഇതിനു മാറ്റം ഉണ്ടാവണമെങ്കില്‍, വലിയ കാര്യങ്ങള്‍ ഉണ്ടാകുന്നതു വരെ കാത്തുനില്‍ക്കാതെ, നമുക്കു ചുറ്റും കാണുന്ന ചെറിയ കാര്യങ്ങളിലെ സത്യവും നീതിയും തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ നാം പഠിക്കണം. പ്രതികരണം എന്നതു ഒച്ചപ്പാടുണ്ടാക്കലല്ല, മനസ്സിലാക്കല്‍ അധവാ മനസ്സിലാക്കിപ്പിക്കലാണ്. നമുക്കു ശെരിയല്ല എന്നു തോന്നുന്നതിനെ, നമ്മുടെ മാത്രം ശെരിയാക്കി മാറ്റുക എന്നതല്ല, മറിച്ച് ഒരു സമൂഹത്തിന്റെ ശെരി ആക്കിതീറ്ക്കുവാന് ഭഗഭാഗാക്കുക എന്നതാണ്. പ്രതികരണം മൂലം ഒന്നുങ്കില്‍ നാം ഒരു ശെരിയെ മനസ്സിലാക്കും അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കു ഒരു ശെരിയെ മനസ്സിലാക്കിപ്പിക്കുവാന് കാരണമാകും…
അക്രമരാഹിത്യമാറ്ന്ന, മനസ്സു തുറന്ന, അറിയാനും സ്വയം മാറാനും തയ്യാറായുള്ള, നിലവിലെ സമൂഹ്യ വ്യവസ്ഥിതിയെ അറിയാന്‍ ശ്രമിച്ചുകൊണ്ടുള്ള ഒരു ശെരിയുടെ വഴികള്‍ ചെറുപ്പം മുതലെ ശീലിച്ചലേ, ചേറിയ തെറ്റുകളെ ചോദ്യം ചെയ്തു, അതിനെ മാറ്റി എടുക്കുവാന്‍ തന്നാല്‍ കഴിയുന്നതു ചെയ്താല്‍ മാത്രമേ ഇങ്ങനെയുള്ള വലിയ തെറ്റുകള്‍ ചെയ്യാതിരിക്കാന്‍ നമുക്കാകു…
കണ്ണുനിര് പൊഴിച്ചാല്‍ ഒന്നിനും പരിഹാരമുണ്ടാകില്ല , ഇനി ഇത്ര ഹിനമായ, ഇതിലേറെ ഹീനമയാ സംഭവങ്ങളെ ഒഴിവാക്കുവാന്‍ നാം സ്വയം മാറേണ്ടതുണ്ട്, നമുക്കു മാറ്റാന്‍ കഴിയുന്ന ചെറിയ തെറ്റുകളെ മുളയിലേ നുള്ളിയാല്‍ മത്രമേ അതു സാധിക്കൂ. അതിനാല്‍ കാത്തുനിന്നു എല്ലാവരും പ്രതികരിക്കുന്ന കൂട്ടത്തില്‍ പ്രതികരിക്കാതെ, ഒറ്റയായ, നമ്മുടെ മുന്നില്‍ എന്നും കാണുന്ന തെറ്റുകള്‍ക്കെതിരെ പ്രതികരിക്കു. ഇതു സ്വന്തം വീട്ടിലാകാം, ഇടവഴിയിലാകാം, കടയിലാകാം, കൂടുമ്പോള്‍ ആകാം, പിരിയുമ്പൊള്‍ ആകാം, അനേകമനേകം അവസരങ്ങള്‍. എല്ലാ വിധ ചെറിയ തെറ്റുകളില്‍ നിന്നും അകലാന്‍, നമ്മുടെ വളര്‍ന്നു വരുന്ന തലമുറയെ പഠിപ്പിക്കാം, നല്ല രിതിയില്‍ പ്രതികരിക്കാന്‍ പഠിപ്പിക്കാം, നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്കാകും വിധം പങ്കാളിയാകാം.
ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ