സുകൃതമീ ജന്മം വേറിട്ട ശബ്ദങ്ങള്‍
ചേറ്ത്തുവെച്ചോരു പുണ്യമാം ബന്ധനം
കഴിഞ്ഞ കാലത്തിന് ശബ്ദവ്യതിയാനം
കണ്മറിഞ്ഞൊരു ശബ്ദങ്ങള്‍ തന് നൊമ്പരം
കാണാത്ത ശബ്ദത്തിന് വേറിട്ട പ്രതീക്ഷകള്‍
പണ്ടുള്ള എന്നിലെ ശബ്ദ വൈകല്യവും
ഇപ്പോഴോ എന്നുടെ ശബ്ദനിയന്ത്രണം
എന്നുടെ ജീവിതം ശബ്ദാനുഗ്രഹീതം
സ്വരലയ സ്വാന്തനം അനുഭവിച്ചീടുന്നു
നാളുകള്‍ താണ്ടിയ ശബ്ദ വൈകൃതം
ഇന്നിതാ സ്വരരാഗസുധയായി ഒഴുകുന്നു
സ്നേഹത്തിന് കൊടുമുടി താണ്ടിയൊരു സ്വരം
എന്നുടെ അമ്മ തന് ഒരേയൊരു സ്വരമിതാ
സ്നേഹിച്ചു കൊതിതീരാ സുന്ദര സ്വരമൊന്നേ
എന്നുടെ പെണ്കൊച്ചിന് മധുരസ്വരമതു
ആ സ്വരം ചേറ്ന്നിതാ ഉദിച്ചല്ലോ ചെറു സ്വരം
അമ്മമ്മാ അപ്പപ്പാ മധുരങ്ങളേകുന്നു
ബന്ധുമിത്രാതികള്‍ ഒന്നിച്ചേകുന്നു
ആത്മ ബന്ധത്തിന് വേറിട്ട സ്വരങ്ങളും
കൂട്ടുകാറ് തന് അശ്വാസ സ്വരങ്ങളും
സ്വരലയ സാന്ദ്രമാറ്ന്നൊരു ജീവിതം
പ്രാറ്ത്ഥിപ്പൂ ഞാനെന്നും നല്‍കണേ ദിനങ്ങളെ
എന്നെന്നും സ്വരമധുരിമയില്‍ ലയിച്ചിടാന്‍
ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ