Blog Posts

ഭൂമികുലുക്കം

കഥയിലാണോ.. സിനിമയിലാണോ എന്നോറ്മയില്ല..പക്ഷെ വളരെ ആ‍കാംഷാഭരിതനായി ഞാൻ കാതോറ്ത്തിരിക്കകയാണു.. അവൻ എന്നു തിരിച്ചു വരും.. അവളുടെ കല്യാണം എങ്ങനെ ഇനി നടക്കും എന്നിങ്ങനെ അനവധി ചിന്തകൾ.. എന്തു കണ്ടാലും ഞാൻ ഇങ്ങനെയ്യാണു.. മനസ്സിരുത്തി കാണും.. അവരുടെ സങ്കടത്തിലും സന്തോഷത്തിലും ഒപ്പം ഞാനും കൂടും.. അപ്പൊൾ പെട്ടന്നാണു അതു സംഭവിച്ചതു.. ശക്ത്തിയായ ഒരു കുലുക്കം.. എല്ലാം കീഴ്മേൽ മറയുന്നു.. ഞാൻ പ്രാണരക്ഷാറ്ത്തം ഒരു മേശക്കടിയിൽ കയറി.. തല പോയാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ.. മേശ എന്റെ ഈ തല കണ്ടു ഭയന്നിട്ടെന്നവണ്ണം ഓടി ഒളിക്കാൻ ശ്രമിക്കുന്നതുപോലെ ആടി ഉലയുകയാണു.. ദൈവമേ രക്ഷിക്കണേ എന്നു എന്നത്തേയും പോലെ അന്നും ഞാൻ ആദ്മാറ്ത്തമായി നിലവിളിച്ചു.. ഇനി കുലുക്കാൻ ഒന്നും ബാക്കി ഇല്ല എന്ന മട്ടിൽ കുലുക്കം നിന്നു..

Continue Reading

കൊച്ചു കവിതകള്‍

1 കൈവിട്ട കിനാക്കൾ എല്ലാമേ പുളിക്കുന്നു ഇന്നിന്റെ നന്മകൾ മധുരം ചൊരിയുന്നു ജീവിതം എന്ന മിഥ്യ തൻ സത്യമേ നാളിന്റെ നല്ലേക്കായി ഇന്നു ഞാൻ പണിയുന്നു 2 അറിവിന്റെ ലോകത്തെ വില്ലനായി മാറിയാൽ കണ്ടറിവുള്ളവറ് നമ്മെ പഴിക്കുമേ നാം ചെയ്യും നന്മകൾ നമ്മിൽ നിൽക്കണം അറിയണം മറ്റുള്ളോറ് നമ്മെ വെറും നാമായി 3 പേരിനായി നൽകുന്ന ദാനമോ പാഴാകും പേരില്ലങ്കിലോ ജീവിതം പാഴാകും ജീവിതം പുഷ്പിക്കാൻ നന്മകൾ ധാരാളം നന്മയിൽ തീറ്ത്തൊരു നാളെകൾ നെയ്തിടാം 4 ചിരിയുടെ മുത്തുകൾ ആയുസ്സു കൂട്ടുന്നു സൗഹ്രുദ ബന്ധങ്ങൾ ചിരികളും കൂട്ടുന്നു ജീവിത സൗന്ധര്യം എന്നുമേ കൂട്ടുവാൻ സൗഹ്രുദ ബന്ധങ്ങൾ കൂടട്ടേ നമ്മളിൽ ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ

Continue Reading

ഏന്റെ പ്രമോഷൻ

വൈകുന്നേരങ്ങളിൽ എന്നും നടക്കാറുള്ള പോലെ അന്നും ഞാൻ ഇറങ്ങി. തിരിച്ചു പോകാൻ കഴിയാതെ വന്നപ്പോൾ ഞാൻ എന്നൊടു തന്നെ ചോദിച്ചു.. ഞാൻ എവിടെയാണു..? പക്ഷെ വൈകിപ്പോയിരുന്നു…എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല ഞാ‍ൻ ഒരുപാടു ഉയരങ്ങളിൽ എത്തിയിരിക്കുന്നു.. അങ്ങു താഴെ എന്റെ പ്രിയപെട്ടവറ് എന്റെ ഉയറ്ച്ചയിൽ അസൂയപ്പെട്ടിട്ടെന്നവണ്ണം പൊട്ടി പൊട്ടി കരയുകയാൺ.. ഞാൻ എങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കും.. തിരിച്ചു പോകുവാനും ഉറ്റവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കുവാനും കഴിയാതെ ഞാൻ എന്റെ പ്രയാണം തുടറ്ന്നു.. തനിയേ.. എവിടേക്കെന്നു സ്വയം അറിയാതെ.. ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ

Continue Reading

കണ്ണിമാങ്ങാജീവന്‍

തോരാത്ത മഴയത്തു നാണിച്ചു നില്‍ക്കുന്ന മൂവാണ്ടന്‍ മാവെന്നെ മാടി വിളിക്കുന്നു തന്നിടാം ഒരായിരം കണ്ണിമാങ്ങകള്‍ വന്നിടൂ മഴ നനഞ്ഞെന്നരുകില്‍ നീ പെയ്തൊഴിയാ മഴയത്തും  കളകളാരവം കേട്ടുല്ലസിച്ചോടി ഞാന്‍ പെറുക്കുന്നു മാങ്ങകള്‍ കുഞ്ഞിതും വലിയതും പച്ചയും പഴുത്തതും പെറുക്കി കൂട്ടുന്നു പിന്നീടു തിന്നിടാ‍ന്‍ ഉച്ചത്തില്‍ അമ്മ തന്‍ സ്വരം, പാടില്ല നനയുവാന്‍ മഴ നനഞ്ഞീടുകില്‍ അസുഖങ്ങള്‍ വന്നിടും അപകടം ഉണ്ടതേ.. മഴപെയ്യും നേരമോ മാവിന്‍ കീഴിലോ മാങ്ങാ പെറുക്കുന്നു കേള്‍ക്കാതെ പിന്നെയും മാങ്ങകള്‍ പെറുക്കി ഞാന്‍ മാങ്ങ തന്‍ എണ്ണത്താല്‍ ശ്രേയസു വര്‍ത്ഥിക്കും കൂട്ടുകാരോടെല്ലാംചൊല്ലിടാം പിന്നീടു മഴയത്തു ഞാന്‍ തന്നെ പെറുക്കീലോ മാങ്ങകള്‍ മാങ്ങകള്‍ കൂടുന്നു അമ്മ തന്‍ കരച്ചിലും ഞാനൊന്നും കേള്‍ക്കതെ പെറുക്കുന്നു പിന്നെയും അനുസരണക്കേടിനും മാങ്ങ തന്‍ എണ്ണത്താല്‍ അമ്മയെ എന്‍

Continue Reading

അണ്ണാ.. ഞാനും അങ്ങു ബ്ലോഗട്ടേ!!

ഈ ബ്ലോഗുകള്‍ ഇങ്ങനെ കുറേ ആയി കാണുന്നു.. അപ്പോള്‍ ദാ ഈ പറയുന്ന കോപ്പനും ഒരാഗ്രഹം.. ഒന്നു ബ്ലോഗിയാലോ.. പണ്ടു മുതലേ ബ്ലൂം.. ബ്ലാ ബ്ലീ..എന്നിങ്ങനെ ളും ചേറ്ത്തുള്ള ശബ്ദങ്ങളോടുള്ള എന്റെ ഇഷ്ടം ഞാനിവിടെ തുറന്നു പറയട്ടെ.. അണ്ണാ അണ്ണന്‍വിചാരിക്കുന്നുണ്ടാകും ലോ ലെവന്റെ ഈ ബ്ലും ബ്ല ബ്ലി കേള്‍ക്കുവാനാണോ ഞാനിവിടെ കയറിയതെന്നു.. അങ്ങനെ ഓറ്ത്തില്ലേ അണ്ണാ? ഒറ്ത്തില്ലേല് ഓറ്ക്കണം.. കാരണം ഞാന്‍ ആളു മഹാ  പോക്കു കെയ്സ് ആണെന്നു പണ്ടുമുതലേ എന്റെ ടീച്ചറ്മാരുള്‍പ്പടെ പറഞ്ഞിട്ടുണ്ട്.. അപ്പോ മോശം വരുതരുതല്ലോ… ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ

Continue Reading

Site Footer