കവലയില്‍ ചെന്നു ഒളിഞ്ഞു നോക്കി അവള് വരുന്നുണ്ടോ വരുന്നുണ്ടോന്നുറപ്പു വരുത്തി ഗമ കാണിച്ചു സ്കൂളിലേക്കു പോയിരുന്ന കാലം എനിക്കു ഭയങ്കര വെയിറ്റ് ആണെന്നു അവളേക്കൊണ്ടും മറ്റു പെണ്കുട്ടികളെക്കൊണ്ടും പറയിപ്പിച്ചു എന്നു, അഹങ്കാരത്തോടെ പറഞ്ഞു നടന്നിരുന്ന കാലം..അരാദ്യം പറയും.. ആരാദ്യം പറയും എന്ന പാട്ടു ആ നിക്കറിട്ട കാലത്തു അറിയാതിരുന്നതിനാല്‍ പാടാതെ ഒന്നും പറയാതെ മനസ്സില്‍ സൂക്ഷിച്ചിരുന്ന കാലം…അങ്ങനെ ഞാന്‍ വാണിരുന്ന കാലത്തു… കലശലായ പ്രണയം.. വയസു മൊട്ടയില്‍ നിന്നു ദാ പുറത്തു ചാടി.. ഇല്ല.. എന്നു പറഞ്ഞു നിക്കുന്ന ആറാമതു വറ്ഷം..ഞാനോ നീയോ ഫസ്റ്റ് റാങ്ക് മ്മേടിക്കും എന്നു പറഞ്ഞു പഠിക്കുന്നതിനിടയില്‍ മനസ്സില്‍ കയറിക്കൂടിയതാണ്… അവള് ഭയങ്കര പഠിപ്പിസ്റ്റാ.. ഞാനും മോശമല്ലാ..അവളെ പ്രണിയിച്ചാല്‍ വളച്ചൊടിച്ചു റാങ്ക് എനിക്കു സ്വന്തമാക്കാം, പ്രതിയോഗില്ലാതെ..അവളും അങ്ങനെ തന്നെ …
Social Profiles