1 കൈവിട്ട കിനാക്കൾ എല്ലാമേ പുളിക്കുന്നു ഇന്നിന്റെ നന്മകൾ മധുരം ചൊരിയുന്നു ജീവിതം എന്ന മിഥ്യ തൻ സത്യമേ നാളിന്റെ നല്ലേക്കായി ഇന്നു ഞാൻ പണിയുന്നു 2 അറിവിന്റെ ലോകത്തെ വില്ലനായി മാറിയാൽ കണ്ടറിവുള്ളവറ് നമ്മെ പഴിക്കുമേ നാം ചെയ്യും നന്മകൾ നമ്മിൽ നിൽക്കണം അറിയണം മറ്റുള്ളോറ് നമ്മെ വെറും …
Blog Posts
വൈകുന്നേരങ്ങളിൽ എന്നും നടക്കാറുള്ള പോലെ അന്നും ഞാൻ ഇറങ്ങി. തിരിച്ചു പോകാൻ കഴിയാതെ വന്നപ്പോൾ ഞാൻ എന്നൊടു തന്നെ ചോദിച്ചു.. ഞാൻ എവിടെയാണു..? പക്ഷെ വൈകിപ്പോയിരുന്നു…എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല ഞാൻ ഒരുപാടു ഉയരങ്ങളിൽ എത്തിയിരിക്കുന്നു.. അങ്ങു താഴെ എന്റെ പ്രിയപെട്ടവറ് എന്റെ ഉയറ്ച്ചയിൽ അസൂയപ്പെട്ടിട്ടെന്നവണ്ണം പൊട്ടി പൊട്ടി കരയുകയാൺ.. …
തോരാത്ത മഴയത്തു നാണിച്ചു നില്ക്കുന്ന മൂവാണ്ടന്‍ മാവെന്നെ മാടി വിളിക്കുന്നു തന്നിടാം ഒരായിരം കണ്ണിമാങ്ങകള്‍ വന്നിടൂ മഴ നനഞ്ഞെന്നരുകില്‍ നീ പെയ്തൊഴിയാ മഴയത്തും കളകളാരവം കേട്ടുല്ലസിച്ചോടി ഞാന്‍ പെറുക്കുന്നു മാങ്ങകള്‍ കുഞ്ഞിതും വലിയതും പച്ചയും പഴുത്തതും പെറുക്കി കൂട്ടുന്നു പിന്നീടു തിന്നിടാന്‍ ഉച്ചത്തില്‍ അമ്മ തന് സ്വരം, പാടില്ല നനയുവാന്‍ …
ഈ ബ്ലോഗുകള്‍ ഇങ്ങനെ കുറേ ആയി കാണുന്നു.. അപ്പോള്‍ ദാ ഈ പറയുന്ന കോപ്പനും ഒരാഗ്രഹം.. ഒന്നു ബ്ലോഗിയാലോ.. പണ്ടു മുതലേ ബ്ലൂം.. ബ്ലാ ബ്ലീ..എന്നിങ്ങനെ ളും ചേറ്ത്തുള്ള ശബ്ദങ്ങളോടുള്ള എന്റെ ഇഷ്ടം ഞാനിവിടെ തുറന്നു പറയട്ടെ.. അണ്ണാ അണ്ണന്‍വിചാരിക്കുന്നുണ്ടാകും ലോ ലെവന്റെ ഈ ബ്ലും ബ്ല ബ്ലി കേള്‍ക്കുവാനാണോ ഞാനിവിടെ കയറിയതെന്നു.. അങ്ങനെ ഓറ്ത്തില്ലേ അണ്ണാ? ഒറ്ത്തില്ലേല് ഓറ്ക്കണം.. കാരണം ഞാന്‍ ആളു മഹാ പോക്കു കെയ്സ് ആണെന്നു പണ്ടുമുതലേ എന്റെ ടീച്ചറ്മാരുള്‍പ്പടെ പറഞ്ഞിട്ടുണ്ട്.. അപ്പോ മോശം വരുതരുതല്ലോ… ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ …
Social Profiles