വൈകുന്നേരങ്ങളിൽ എന്നും നടക്കാറുള്ള പോലെ അന്നും ഞാൻ ഇറങ്ങി. തിരിച്ചു പോകാൻ കഴിയാതെ വന്നപ്പോൾ ഞാൻ എന്നൊടു തന്നെ ചോദിച്ചു.. ഞാൻ എവിടെയാണു..? പക്ഷെ വൈകിപ്പോയിരുന്നു…എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല ഞാൻ ഒരുപാടു ഉയരങ്ങളിൽ എത്തിയിരിക്കുന്നു.. അങ്ങു താഴെ എന്റെ പ്രിയപെട്ടവറ് എന്റെ ഉയറ്ച്ചയിൽ അസൂയപ്പെട്ടിട്ടെന്നവണ്ണം പൊട്ടി പൊട്ടി കരയുകയാൺ.. ഞാൻ എങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കും.. തിരിച്ചു പോകുവാനും ഉറ്റവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കുവാനും കഴിയാതെ ഞാൻ എന്റെ പ്രയാണം തുടറ്ന്നു.. തനിയേ.. എവിടേക്കെന്നു സ്വയം അറിയാതെ..
ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ