കഥയിലാണോ.. സിനിമയിലാണോ എന്നോറ്മയില്ല..പക്ഷെ വളരെ ആകാംഷാഭരിതനായി ഞാൻ കാതോറ്ത്തിരിക്കകയാണു.. അവൻ എന്നു തിരിച്ചു വരും.. അവളുടെ കല്യാണം എങ്ങനെ ഇനി നടക്കും എന്നിങ്ങനെ അനവധി ചിന്തകൾ.. എന്തു കണ്ടാലും ഞാൻ ഇങ്ങനെയ്യാണു.. മനസ്സിരുത്തി കാണും.. അവരുടെ സങ്കടത്തിലും സന്തോഷത്തിലും ഒപ്പം ഞാനും കൂടും.. അപ്പൊൾ പെട്ടന്നാണു അതു സംഭവിച്ചതു.. ശക്ത്തിയായ ഒരു കുലുക്കം.. എല്ലാം കീഴ്മേൽ മറയുന്നു.. ഞാൻ പ്രാണരക്ഷാറ്ത്തം ഒരു മേശക്കടിയിൽ കയറി.. തല പോയാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ.. മേശ എന്റെ ഈ തല കണ്ടു ഭയന്നിട്ടെന്നവണ്ണം ഓടി ഒളിക്കാൻ ശ്രമിക്കുന്നതുപോലെ ആടി ഉലയുകയാണു.. ദൈവമേ രക്ഷിക്കണേ എന്നു എന്നത്തേയും പോലെ അന്നും ഞാൻ ആദ്മാറ്ത്തമായി നിലവിളിച്ചു.. ഇനി കുലുക്കാൻ ഒന്നും ബാക്കി ഇല്ല എന്ന മട്ടിൽ കുലുക്കം നിന്നു.. …
Social Profiles