ഒത്തിരിയേറെപ്പേറ് എന്നാല്‍ ആരുമില്ലതാനും.. വിചിത്ര സ്വരങ്ങളുടേയും വിചിത്ര ഭക്ഷണങ്ങളുടേയും നടുവില്‍ കയ്യില്‍ കീബോറ്ഡും മുന്നില്‍ വലിയ കറുത്ത മോണിറ്ററും ആയി അയാള്‍ ഇരിക്കുന്നു.. കാണാന്‍ ഭംഗിയും അന്തസ്സുമുള്ള കാഴ്ച്ച.. പക്ഷേ തന്റെ വേദന ആരോടു പറയാന്‍.. മാസാമാസം കിട്ടുന്ന രൂപയുടെ കനത്തില്പെട്ടു അവന്റെ ചിന്തകള്‍ എങ്ങും എത്തുന്നില്ല.. ഉത്തരവാദിത്ത്വങ്ങള്‍ രൂപയില്‍ കൊളുത്തിപ്പിടിച്ചിരിക്കുന്നു..അവനും അതില്‍ കണ്ണുംനട്ടാണ്.. മറ്റെന്തിനോവേണ്ടി ജീവിക്കുന്നതു.. സ്വന്തമെന്നും ബന്ധമെന്നും കൂട്ടുകാരെന്നും ഉള്ള പദങ്ങള്‍ അതോറ്ത്താല്‍ ഇവിടെ കഴിയാന്‍ പറ്റില്ലെന്ന യാഥാറ്ത്ഥ്യം മനസ്സിലാക്കിയിട്ടെന്നവണ്ണം അവ വിസ്മരിച്ചുകൊണ്ട് അവന് യാത്ര തുടറ്ന്നേ ഇരിക്കുന്നു.. തന്റെ കുഞ്ഞ് …. ആ കുഞ്ഞിനെ കാണാന്‍ കൊതിക്കുന്ന.. ഒന്നു തോടാന്‍ കൊതിക്കുന്ന.. അവന്റെ കിളിക്കൊഞ്ചലുകള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന അവനെ എടുത്തു കവിളില്‍ ഒന്നുമ്മ വെക്കാന്‍ കൊതിക്കുന്ന ഒരായിരം കൈകള്‍ …
Social Profiles