ആരെയും വേദനിപ്പിക്കാനല്ല ഇതെഴുതുന്നത്…എഴുതാനിരിക്കാനും ആകുന്നില്ല… മധു എന്ന ഒരു യുവാവിനെ അതെന്തു കാരണം കൊണ്ടാണെങ്കില്കൂടി തല്ലി കൊന്നതിനെ അപലപിച്ചു ഒത്തിരിയേറെ പോസ്റ്റുകള്‍ കണ്ടു. ഒരു ദാരുണമായ സംഭവം നടക്കുമ്പോള്‍ മാത്രം കരയുകയും, അതു കഴിഞ്ഞാല്‍ എല്ലാം മറക്കുകയും ചെയ്യുന്നത് മനുഷ്യ സഹജം, എന്നാല്‍ അതു ഏതെങ്കിലും തരത്തില്‍ ഒരു പരിഹാരം ഉണ്ടാക്കുമോ? രണ്ടാള് കൂടിയാല്‍, മറ്റുള്ളവന് ചെയ്യുന്നതിനെ എല്ലാം കുറ്റമായി കാണുന്നവരല്ലേ നമ്മള്? അവര്‍ എന്തിനു അങ്ങനെ ചെയ്യുന്നു, ചെയ്യേണ്ടി വരുന്നു എന്നതിനേക്കാള്‍, കുറ്റം പറയാനായി പറയുക, മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി സംസാരിക്കുക… അവിടെ കഴിയുന്നതും ആള് ചമയുക, മുന്നില്‍ നിന്നു സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും, ഈ മിടുക്കുകള്‍ മറ്റുള്ളവരുടെ മുന്നില്‍ കാണിച്ചു നല്ലവനും സാമൂഹ്യപതിബദ്ധത ഉള്ളവനുമായി സ്വയം വിശ്വസിക്കുക.. ഇതില്‍ കുടുതല്‍ നമ്മള് ഒന്നും …
Social Profiles